ബെവ്കോയിൽ റെക്കോഡ് മദ്യ വിൽപ്പന; മൂന്ന് ദിവസം കൊണ്ട് വിറ്റത് 154.77 കോടി രൂപയുടെ മദ്യം

ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വിൽപ്പനയാണ് നടന്നത്

icon
dot image

തിരുവനന്തപുരം: ഇത്തവണയും ക്രിസ്മസിന് ബെവ്കോയിൽ റെക്കോഡ് മദ്യ വിൽപ്പന. മൂന്ന് ദിവസം കൊണ്ട് 154.77 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം 69.55 കോടിയുടെ മദ്യമാണ് വിറ്റത്.

ഈ വർഷം ഡിസംബർ 22, 23 ദിവസങ്ങളിൽ 84.04 കോടി രൂപയുടെ മദ്യ വിൽപ്പന ഉണ്ടായി. 2022 ഡിസംബർ 22, 23 തീയതികളിൽ 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ക്രിസ്മസ് തലേന്ന് ചാലക്കുടിയിൽ 6385290 രൂപയുടെ മദ്യ വിൽപ്പനയാണ് നടന്നത്.

ചങ്ങനാശേരിയിൽ 6287120 രൂപയുടെയും, ഇരിഞ്ഞാലക്കുടയിൽ 6231140 രൂപയുടെയും പവർഹൗസിൽ 6008130 രൂപയുടെയും നോർത്ത് പറവൂരിൽ 5199570 രൂപയുടേയും മദ്യവിൽപ്പനയാണ് നടന്നത്.

To advertise here,contact us
To advertise here,contact us
To advertise here,contact us