നവജാത ശിശുവിനെ ശൗചാലയത്തിലെ ബക്കറ്റില് മരിച്ച നിലയില് കണ്ടെത്തി

അമ്മ പൊലീസ് നിരീക്ഷണത്തിലാണ്

തൃശ്ശൂര്: നവജാത ശിശുവിനെ വീട്ടിലെ ശൗചാലയത്തിലെ ബക്കറ്റില് മരിച്ച നിലയില് കണ്ടെത്തി. പെണ്കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തൃശ്ശൂര് അടാട്ടാണ് സംഭവം. അമ്മ പൊലീസ് നിരീക്ഷണത്തിലാണ്.

രക്തസ്രാവത്തെ തുടര്ന്നാണ് ശനിയാഴ്ച്ച രാത്രി യുവതി ബന്ധുക്കള്ക്കൊപ്പം തൃശ്ശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സ തേടിയത്. തുടര്ന്ന് നടത്തിയ പരിശോധനയില് യുവതി പ്രസവിച്ചതായി കണ്ടെത്തി. ഇക്കാര്യം ആശുപത്രി അധികൃതര് പൊലീസിനെ അറിയിക്കുകയായിരുന്നു.

നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വയുടെ വടക്ക് ബസ് മറിഞ്ഞ് കുട്ടികളടക്കം 16 പേർ മരിച്ചു

വീട്ടിലെത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ ബക്കറ്റില് കണ്ടെത്തിയത്. ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. യുവതി പ്രസവ വാര്ഡില് ചികിത്സയിലാണ്. കുഞ്ഞിന്റെ മൃതദേഹം മോര്ച്ചറിയിലേക്ക് മാറ്റി. യുവതിയുടെ ഭര്ത്താവ് രണ്ട് വര്ഷം മുമ്പ് മരിച്ചു.

To advertise here,contact us