'പനിനീര് തളിച്ചതും ഒരാള് വീണു, കുലുങ്ങാത്ത ഒരാള് ഈവേദിയിലുണ്ട്'; സുധാകരനെ പരിഹസിച്ച് കെ രാജന്

ആ വീണയാള് പറഞ്ഞതനുസരിച്ച് വെടിവെച്ചിട്ടും കുലുങ്ങാത്ത ഒരാള് (ഇപി) ഈ വേദിക്ക് മുന്നിലുണ്ട് എന്നാണ് കെ രാജന് പറഞ്ഞത്

തിരുവനന്തപുരം: തലസ്ഥാനത്തെ സംഘര്ഷത്തില് പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചപ്പോള് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില് ചികിത്സ തേടിയ കെ സുധാകരനെ പരിഹസിച്ച് മന്ത്രി കെ രാജന്. നവകേരള സദസ്സിന്റെ സമാപന സമ്മേളനത്തില് സംസാരിക്കുമ്പോഴാണ് കെപിസിസി പ്രസിഡന്റിന് നേരെ മന്ത്രിയുടെ പരിഹാസം.

നവകേരള സദസ്സിന് ഇന്ന് മറുപടി പറയും എന്നായിരുന്നു കെ സുധാകരന്റെ പ്രഖ്യാപനം. എന്നാല് പനിനീര് തളിച്ചപ്പോഴേക്ക് ഒരാള് അങ്ങ് വീണുപോയി. ആ വീണയാള് പറഞ്ഞതനുസരിച്ച് വെടിവെച്ചിട്ടും കുലുങ്ങാത്ത ഒരാള് (ഇപി) ഈ വേദിക്ക് മുന്നിലുണ്ട് എന്നാണ് കെ രാജന് പറഞ്ഞത്.

തിരുവനന്തപുരത്തെ കണ്ണീർവാതക പ്രയോഗം; അവകാശലംഘനത്തിനെതിരെ പരാതി നൽകി കെ സുധാകരൻ എം പി

കോണ്ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്ച്ചില് പ്രതിപക്ഷനേതാവ് വിഡി സതീശന് പ്രസംഗിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ജലപീരങ്കിയില് നിന്നുമുള്ള വെള്ളം നേതാക്കള് ഇരുന്ന വേദിവരെയെത്തി. വേദിയിലുണ്ടായിരുന്ന കെ സുധാകരന് അടക്കമുള്ള നേതാക്കള് നനഞ്ഞ് കുതിര്ന്നു. ഇതോടെ പ്രസംഗം തടസപ്പെട്ടു. കണ്ണീര് വാതകം പ്രയോഗിച്ചതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

'പൊലീസിന് നേരെ ആസൂത്രിതമായ ആക്രമണമാണ് അരങ്ങേറിയത്'; ഇ പി ജയരാജൻ

നേതാക്കള്ക്ക് ഉള്പ്പെടെ ശ്വാസംമുട്ടല് ഉണ്ടായി. അപ്രതീക്ഷിതമായി കണ്ണീര്വാതകം ഉപയോഗിച്ചുകൊണ്ട് പൊലീസ് കാണിച്ചത് ക്രൂരതയാണെന്നും സംഭവിച്ചത് അംഗീകരിക്കാന് കഴിയില്ലെന്നും പ്രതിപക്ഷത്തെ നേതാക്കള് പ്രതികരിച്ചു.

പൊലീസ് ആക്രമണത്തിനെതിരെ ലോക്സഭാ സ്പീക്കര് ഓം ബിര്ളക്ക് സുധാകരന് പരാതി നല്കിയിട്ടുണ്ട്. കേരള പൊലീസ് ലോക്സഭാ അംഗമെന്ന നിലയിലുള്ള തന്റെയും സഹപ്രവര്ത്തകരായ മറ്റ് ലോക്സഭാ അംഗങ്ങളുടെയും അവകാശത്തെ ലംഘിച്ചുവെന്നും കരുതിക്കൂട്ടി അപമാനിച്ചുവെന്നുമാണ് പരാതിയില് ആരോപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്ദ്ദേശാനുസരണമാണ് പൊലീസ് നടപടിയെന്നും പരാതിയില് ആരോപിക്കുന്നുണ്ട്.

To advertise here,contact us