ചാലക്കുടിയില് പൊലീസ് ജീപ്പ് തകര്ത്ത ഡിവൈഎഫ്ഐ നേതാവ് നിധിന് പുല്ലന് കസ്റ്റഡിയില്

ഐടിഐ തെരഞ്ഞെടുപ്പില് എസ്എഫ്ഐ വിജയിച്ചതിന്റെ ആഹ്ളാദ പ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് ഡിവൈഎഫ്ഐ പ്രവര്ത്തകര് ജീപ്പിന്റെ ചില്ല് അടിച്ചു തകര്ത്തത്.

ചാലക്കുടി: ചാലക്കുടിയില് പൊലീസ് ജീപ്പ് തകര്ത്ത ഡിവൈഎഫ്ഐ നേതാവ് നിധിന് പുല്ലന് കസ്റ്റഡിയില്. തൃശൂര് ഒല്ലൂരില് നിന്നാണ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വീട്ടില് ഒളിവില് കഴിയുമ്പോഴാണ് പൊലീസ് പിടികൂടിയത്.

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിധിന് പുല്ലനും സംഘവുമാണ് വെള്ളിയാഴ്ച പൊലീസ് ജീപ്പ് തകര്ത്തത്. ഐടിഐ തെരഞ്ഞെടുപ്പില് എസ്എഫ്ഐ വിജയിച്ചതിന്റെ ആഹ്ളാദ പ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് ഡിവൈഎഫ്ഐ പ്രവര്ത്തകര് ജീപ്പിന്റെ ചില്ല് അടിച്ചു തകര്ത്തത്. ഐടിഐയ്ക്ക് മുന്നിലെ കൊടിതോരണങ്ങള് പൊലീസ് അഴിപ്പിച്ചിരുന്നു.

ആഹ്ലാദപ്രകടനത്തിനെത്തിയ ഡിവൈഎഫ്ഐ പ്രവര്ത്തകര് ഹെല്മറ്റ് ധരിക്കാതെ ബൈക്കില് സഞ്ചരിക്കുന്നത് ചൂണ്ടിക്കാട്ടി ചാലക്കുടി പൊലീസ് പിഴയടപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജീപ്പ് അടിച്ചു തകര്ക്കാന് സംഘം തുനിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

To advertise here,contact us