വയനാട്ടിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ കൊന്നു

വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു.

കൽപ്പറ്റ: വാകേരിയിൽ ഭീതിപരത്തിയ കടുവയെ പിടികൂടിയതിന് പിന്നാലെ വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. വടക്കനാട് പച്ചാടി കോളനിയിലാണ് കടുവയെ എത്തിയത്. പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെ കടുവ കടിച്ച് കൊന്നു. രണ്ടര മണിയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. സ്ഥലത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ഒടുവിൽ കടുവ കൂട്ടിൽ, വാകേരിയിലെ നരഭോജി കടുവ കുടുങ്ങി

വാകേരിയിലിറങ്ങിയ നരഭോജി കടുവ തിങ്കഴാഴ്ചയാണ് കൂട്ടിലായത്. യുവ കർഷകന കൊന്ന കടുവയെ ഒമ്പത് ദിവസം തുടർച്ചയായി നടത്തിയ തെരച്ചിലിനൊടുവിലാണ് പിടികൂടാനായത്.

To advertise here,contact us