കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: അനുപമയുടെ സമൂഹമാധ്യമങ്ങളും ഇന്റർനെറ്റ് ബ്രൗസിങ്ങും പരിശോധിക്കും

അനുപമയുടെ ലാപ്ടോപ് പൊലീസ് കസ്റ്റഡിയിലാണ്

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നാം പ്രതി അനുപമയുടെ സമൂഹമാധ്യമ വിവരങ്ങളും ഇന്റർനെറ്റ് ബ്രൗസിങ്ങും പൊലീസ് പരിശോധിക്കും. അനുപമയുടെ മുഴുവൻ ചാറ്റുകളും ഇതിൽ ഉൾപ്പെടും. സംശയാസ്പദമായ സന്ദേശങ്ങൾ ആർക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; തെളിവെടുപ്പ് പൂർത്തിയായി, കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും

ഇന്റർനെറ്റിൽ ഏത് വെബ്സൈറ്റ് ആണ് അധികം ഉപയോഗിച്ചതെന്നും ആരിൽ നിന്നെങ്കിലും പണം കൈപ്പറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അനുപമയുടെ ലാപ്ടോപ് പൊലീസ് കസ്റ്റഡിയിലാണ്.

അതേസമയം പ്രതികളുമായുള്ള തെളിവെടുപ്പ് തെങ്കാശിയിൽ പൂർത്തിയായി. പത്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസിലും ആശ്രാമം മൈതാനത്തും തെളിവെടുപ്പ് നടത്തിയിരുന്നു. പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്. കേസിലെ പ്രതികൾ സഞ്ചരിച്ച കാറിന്റെ നമ്പർ പ്ലേറ്റിന്റെ ഭാഗങ്ങളും കണ്ടെത്തി. കുളത്തുപ്പുഴ ഭാഗത്തു നിന്നാണ് നമ്പർ പ്ലേറ്റിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്.

ഓയൂർ തട്ടിക്കൊണ്ടുപോകൽ; 'മാസ്റ്റർബ്രെയിൻ' അനിത?; മൊഴിയിൽ ഉറച്ച് പ്രതികൾ

കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്ഥലത്ത് നിന്ന് പ്രതികളായ പത്മകുമാറും അനിത കുമാരിയും നടന്ന സംഭവങ്ങൾ എല്ലാം പൊലീസിന് വിവരിച്ചു നൽകിയിരുന്നു. ഏഴു ദിവസത്തേക്കാണ് പ്രതികളായ പത്മകുമാർ, അനിത കുമാരി, അനുപമ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. പ്രതികളുടെ കസ്റ്റഡി കാലാവധി ഡിസംബർ 14ന് അവസാനിക്കും.

To advertise here,contact us