പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് സമദാനിയും മത്സരിച്ചേക്കും; ലീഗ് സംസ്ഥാന നേതൃയോഗം ഇന്ന്

കണ്ണൂരിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ

icon
dot image

മലപ്പുറം: മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃയോഗം ഇന്ന് നടക്കും. യോഗത്തിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കം ചർച്ചയാകും. പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് അബ്ദുസമദ് സമദാനിയും വീണ്ടും മത്സരിച്ചേക്കുമെന്നാണ് വിവരം. പി അബ്ദുൽ ഹമീദ് കേരള ബാങ്ക് ഡയറക്ടർ ആയതിനുശേഷമുള്ള ആദ്യ നേതൃയോഗമാണ് ഇന്ന് നടക്കുന്നത്.

സ്ഥാനാർത്ഥി നിർണയത്തിനുളള പ്രാഥമിക ചർച്ചയും ഇന്ന് നടക്കും. നേതൃയോഗത്തിന് മുന്നോടിയായി പ്രാദേശിക നേതാക്കളുമായി നേതൃത്വം പ്രാഥമിക കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കും.

ഡൽഹിയിൽ നടന്ന ദേശീയ എക്സിക്യുട്ടീവ് യോഗത്തിലാണ് കേരളത്തിൽ മൂന്ന് സീറ്റുകളിൽ ലീഗ് മത്സരിക്കണമെന്ന് യൂത്ത് ലീഗ് പ്രമേയം പാസാക്കിയത്. ഇൻഡ്യ മുന്നണിയിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ നൽകണമെന്നും ആവശ്യമുയർന്നിരുന്നു. ഇൻഡ്യ മുന്നണിക്കൊപ്പം ഹിന്ദി ബെൽറ്റിലും പാർട്ടി മൽസരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു.

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധിച്ച സംഭവം, അതിജീവിത വിചാരണ കോടതിക്ക് കത്ത് നൽകിയേക്കും

ലോക്സഭയിലേക്ക് അധിക സീറ്റെന്ന ആവശ്യം കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽത്തന്നെ ലീഗ് ഉന്നയിച്ചിരുന്നു. എന്നാൽ, കോൺഗ്രസിന് ദേശീയതലത്തിൽ കൂടുതൽ സീറ്റ് കിട്ടേണ്ട സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ ലീഗ് വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. ഇത്തവണ അധിക സീറ്റിന്റെ കാര്യത്തിൽ നേതൃത്വം അലംഭാവം കാണിക്കരുതെന്ന ശക്തമായ വികാരം പാർട്ടി ഘടകങ്ങളിലുണ്ട്. കെ സുധാകരൻ വീണ്ടും മത്സരിക്കില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ കണ്ണൂർ കിട്ടുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്.

പി അബ്ദുല് ഹമീദ് എംഎല്എയെ കേരളബാങ്ക് ഡയറക്ടറാക്കിയത് സഹ. മേഖലക്ക് ഗുണകരമാവും;എംപ്ലോയീസ് കോണ്ഗ്രസ്

കണ്ണൂരിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. മണ്ഡലത്തിലെ വോട്ടുനിലയും രാഷ്ട്രീയസാഹചര്യങ്ങളും പഠിക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ടായിരുന്നു. കേരള കോൺഗ്രസ് (എം) മുന്നണി വിട്ടതോടെ യുഡിഎഫിൽ ഒഴിവുവന്ന കോട്ടയം സീറ്റും അനുകൂല ഘടകമായി ലീഗ് കാണുന്നുവെന്നും വിലയിരുത്തലുണ്ട്.

To advertise here,contact us