'സൈബര് കമ്മികളുടെ നിലവാരത്തിലേക്ക് തരംതാണു'; എ കെ ബാലനെതിരെ ഷാഫി പറമ്പിൽ

കോണ്ഗ്രസ് നവകേരള സദസ്സ് ബഹിഷ്കരണം പ്രഖ്യാപിച്ചപ്പോള് ഷാഫി പറമ്പില് കാണാമറയത്ത് നിന്ന് ഒളിഞ്ഞു നോക്കുകയാണെന്ന് എ കെ ബാലന് പറഞ്ഞിരുന്നു

തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനെതിരെ രൂക്ഷ വിമര്ശനവുമായി ഷാഫി പറമ്പില് എംഎല്എ. സൈബര് കമ്മികളുടെ നിലവാരത്തിലേക്ക് എ കെ ബാലൻ തരംതാണുവെന്നും സ്വയം വില കളയരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി; പ്രഖ്യാപനം ഏഴ് മണിക്ക്

സിപിഐഎമ്മുമായോ മുഖ്യമന്ത്രിയുമായോ ഒരു രഹസ്യത്തിനും ഇല്ല. നവകേരള സദസ്സിൽ രഹസ്യമായി അറിയിക്കാൻ പരാതികൾ ഒന്നുമില്ലെന്നും പരസ്യമായി പറയുന്ന പരാതികൾക്ക് പരിഹാരം ഉണ്ടാക്കി തന്നാൽ മതിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നവകേരള സദസ്സ് പാളിയതിന്റെ ജാള്യത മറയ്ക്കാനാണ് എ കെ ബാലന്റെ ശ്രമം. ജനങ്ങൾക്ക് നവ കേരള സദസ്സുകൊണ്ട് യാതൊരു ഗുണവും ഇല്ലെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധി; സര്ക്കാരിനെ പിന്തുണക്കേണ്ട കടമ പ്രതിപക്ഷത്തിനില്ലെന്ന് രമേശ് ചെന്നിത്തല

എ വി ഗോപിനാഥ് പാർട്ടിയിൽ ഇല്ല. എ വി ഗോപിനാഥിനെ പാർട്ടിക്കാരനാക്കുന്നത് മാധ്യമങ്ങളാണ്. കൂടുതൽ പ്രതികരണങ്ങൾ പാർട്ടി നേതൃത്വം നൽകുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. വെബ് സൈറ്റ് ഹാക്കിങ്ങുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷാഫി പറമ്പിൽ ആവർത്തിച്ചു.

ബിജെപി ഇതര സർക്കാരുകളോട് വിവേചനം കാണിക്കുന്നു; കേരളത്തെ മനഃപൂർവം അവഗണിക്കുന്നു: ടി എൻ പ്രതാപൻ

കോണ്ഗ്രസ് നവകേരള സദസ്സ് ബഹിഷ്കരണം പ്രഖ്യാപിച്ചപ്പോള് ഷാഫി പറമ്പില് കാണാമറയത്ത് നിന്ന് ഒളിഞ്ഞു നോക്കുകയാണെന്ന് എ കെ ബാലന് പറഞ്ഞിരുന്നു. മുഖ്യമന്ത്രി ശ്രദ്ധിക്കാനുള്ള കാര്യങ്ങള് ഷാഫി ഒരു പത്രത്തോട് പറഞ്ഞു. എന്നാല് പിന്നെ വേദിയില് വന്നാല് പോരേ. എ വി ഗോപിനാഥ് ചെയ്തതിനേക്കാള് ഗുരുതരമായ തെറ്റാണ് ഷാഫി പറമ്പില് ചെയ്തതെന്നുമായിരുന്നു എ കെ ബാലന്റെ വാക്കുകൾ. ഇതിന് മറുപടി പറയുകയായിരുന്നു ഷാഫി പറമ്പിൽ.

To advertise here,contact us