എസ് ശ്രീശാന്ത് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്; അറസ്റ്റ് പത്ത് ദിവസത്തേക്ക് വിലക്കി

ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഡിസംബര് എട്ടിന് വീണ്ടും പരിഗണിക്കും

icon
dot image

കൊച്ചി: മുന് ഇന്ത്യന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്പ്പാക്കിയെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയെ അറിയിച്ചു. ഇതേത്തുടര്ന്ന് എസ് ശ്രീശാന്തിന്റെ അറസ്റ്റ് പത്ത് ദിവസത്തേക്ക് സിംഗിള് ബെഞ്ച് വിലക്കി. ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഡിസംബര് എട്ടിന് വീണ്ടും പരിഗണിക്കും.

കണ്ണൂരില് സ്പോര്ട്സ് അക്കാദമി സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് എസ് ശ്രീശാന്തിനെതിരായ കേസ്. കണ്ണൂര് സ്വദേശിയില് നിന്ന് 18.70 ലക്ഷം രൂപ തട്ടിയെടുത്തതിന് കണ്ണൂര് ടൗണ് പൊലീസ് രജിസ്റ്റര് ചെയ്ത കേസില് മൂന്നാം പ്രതിയാണ് എസ് ശ്രീശാന്ത്. ഇന്ത്യന് ശിക്ഷാ നിയമത്തിലെ 420 വകുപ്പ് അനുസരിച്ച് വഞ്ചനാ കുറ്റമാണ് എസ് ശ്രീശാന്തിന് എതിരെ ചുമത്തിയത്.

dot image
To advertise here,contact us
dot image