വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു; കൊച്ചിയില് രണ്ട് യാത്രക്കാർ അറസ്റ്റില്

ഇരുവരെയും പൊലീസിന് കൈമാറി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് യാത്രക്കാർ അറസ്റ്റിൽ. ബെംഗളുരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്ന കർണാടക സ്വദേശികളായ രാമോജി കോറയിൽ, രമേഷ് കുമാർ എന്നിവരാണ് വിമാനം ബേയിൽ നിന്നും നീങ്ങുമ്പോൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. ഇരുവരെയും പൊലീസിന് കൈമാറി.

To advertise here,contact us