ഭിന്നശേഷി സംവരണത്തിന്റെ പേരില് മുസ്ലിം സംവരണം നഷ്ടപ്പെടുന്നു: ഇ ടി മുഹമ്മദ് ബഷീര്

നിയമപരമായി നീങ്ങുന്ന കാര്യം പരിശോധിക്കുമെന്നും എം പി

മലപ്പുറം: ഭിന്നശേഷി സംവരണത്തിന്റെ പേരില് മുസ്ലിം സംവരണം നഷ്ടപ്പെടുന്നുവെന്ന ആരോപണവുമായി ഇ ടി മുഹമ്മദ് ബഷീര്. ഗവണ്മെന്റ് അറിഞ്ഞുകൊണ്ടു ചെയ്യുന്ന ചതിയാണത്. ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തില് ചോര്ച്ചയുണ്ടായി. ഇതില് ശക്തമായ പ്രതിഷേധമുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര് പറഞ്ഞു. മുസ്ലിം വിഭാഗത്തിന്റെ അവകാശം നിഷേധിക്കുകയാണ്. നിയമപരമായി നീങ്ങുന്ന കാര്യം പരിശോധിക്കുമെന്നും എം പി പറഞ്ഞു.

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

മുസ്ലിംകളെ ഉന്നംവെച്ച് സര്ക്കാര് സംവരണ അട്ടിമറി നടത്തുന്നുവെന്ന ആരോപണം കഴിഞ്ഞ ദിവസം സമസ്തയും ഉയര്ത്തിയിരുന്നു. ഭിന്നശേഷിക്കാര്ക്ക് ഉദ്യോഗതലങ്ങളില് സംവരണം നല്കാന് മുസ്ലിംകള്ക്ക് ലഭിക്കേണ്ട ടേണ് തട്ടിയെടുക്കുന്നുവെന്നായിരുന്നു സത്താര് പന്തല്ലൂരിന്റെ വിമര്ശനം.

ഇത് അനീതിയാണ്. സര്ക്കാര് തുടര്ച്ചയായി നീതി നിഷേധിക്കുന്നു. ബോധപൂര്വം സര്ക്കാര് നടത്തുന്ന നീക്കം കടുത്ത വിവേചനമാണ്. ഉദ്യോഗസ്ഥവീഴ്ചയായി മാത്രം ഇതിനെ കാണാനാവില്ല. സര്ക്കാര് തിരുത്തിയില്ലെങ്കില് പ്രക്ഷോഭമെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പറഞ്ഞിരുന്നു.

To advertise here,contact us