പൂജ ബംപർ ഒന്നാം സമ്മാനം 12 കോടി; JC 253199 ടിക്കറ്റിന്

രണ്ടാം സമ്മാനം ഒരു കോടി വീതം നാല് പേര്ക്ക്

തിരുവനന്തപുരം: പൂജ ബംപർ ഒന്നാം സമ്മാനം കാസർകോട് വിറ്റ ടിക്കറ്റിന്. മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ JC 253199 നമ്പറിന് ആണ് ഒന്നാം സമ്മാനം ലഭിച്ചത്. JD 504106, JC 748835, JC 293247, JC 781889 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം. ഒരു കോടിയാണ് രണ്ടാം സമ്മാനം.

രണ്ടാം സമ്മാനം ഒരു കോടി വീതം നാല് പേര്ക്കും മൂന്നാം സമ്മാനം 20 ലക്ഷം വീതം 10 പേര്ക്കും ലഭിക്കും. മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ട്.

ക്രിസ്തുമസിന് ബംപര് തന്നെ; സമ്മാനത്തുക ഉയര്ത്തി

കാസർകോട്ടെ ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജന്റ് ആണ് മേരിക്കുട്ടി ജോജോ. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയാണ് ടിക്കറ്റ് വില. ആകെ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 39 ലക്ഷം ടിക്കറ്റുകൾ ഇന്നലെ വരെ വിറ്റുപോയിരുന്നു.

To advertise here,contact us