'എ കെ ബാലന് ശുദ്ധ ഭ്രാന്താണ്'; അര്ഹതയുള്ള പദവിയാണ് ലീഗിന് ലഭിച്ചതെന്ന് കുഞ്ഞാലിക്കുട്ടി

യുഡിഎഫും ലീഗും തമ്മിലുള്ളത് പൊക്കിള്കൊടി ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: മുസ്ലിം ലീഗ് മുന്നണി മാറുന്നുവെന്നത് മാധ്യമ സൃഷ്ടിയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫും ലീഗും തമ്മിലുള്ളത് പൊക്കിള്കൊടി ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

തുമ്മിയാല് തെറിക്കുന്ന മൂക്കല്ല. എ കെ ബാലന് ശുദ്ധ ഭ്രാന്താണ്. കേരള ബാങ്ക് ഡയറക്ടര് സ്ഥാനം കേസ് കൊടുത്താലും ലീഗിന് കിട്ടും. ലീഗിന് അര്ഹതയുള്ള പദവിയാണ് അത്. പുനര്വിചിന്തനം നടത്തുമോ എന്നതില് ഇപ്പോള് ഒന്നും പറയാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള ബാങ്ക് ഡയറക്ടര് സ്ഥാനം നിലനിര്ത്തണോ ഒഴിവാക്കണോ എന്നത് പാര്ട്ടി നേതൃത്വം തീരുമാനിക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്ത്തു.

To advertise here,contact us