നവ കേരള സദസിലെ പ്രതിഷേധത്തിനിടെ റിപ്പോർട്ടർ ടിവി ഡ്രൈവർ നന്ദകുമാറിന്റെ ഫോൺ പിടിച്ചുവാങ്ങി

ധൈര്യമുണ്ടെങ്കിൽ ഓഫീസിൽ വന്ന് വാങ്ങാൻ ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തി

കണ്ണൂർ: നവ കേരള ബസ്സിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകർക്കും മർദനം. മീഡിയ വൺ ക്യാമറ മാൻ ജൈസൽ ബാബുവിന് കൈയ്ക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചത്. റിപ്പോർട്ടർ ടിവി ഡ്രൈവർ നന്ദകുമാറിന്റെ ഫോൺ ഡിവൈഎഫ്ഐ പ്രവർത്തകർ പിടിച്ചു വാങ്ങി. ധൈര്യമുണ്ടെങ്കിൽ ഓഫീസിൽ വന്ന് വാങ്ങാൻ ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കല്യാശേരിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി. കരിങ്കൊടി കാണിച്ചവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആണ് കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച മൂന്ന് പേരെയും ആറ് കെഎസ് യു പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റത് കൂടുതൽ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണമായി. കസ്റ്റഡിയിലുള്ളവരെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിൽ കയറി ആക്രമിച്ചുവെന്ന് കെഎസ് യു പ്രവർത്തകർ ആരോപിച്ചു.

പഴയങ്ങാടിയിൽ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകരും മുഖ്യമന്ത്രിയുടെ കമാൻഡോ ഉദ്യോഗസ്ഥരും ചേർന്ന് മർദ്ദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ മഹിതാമോഹൻ, സുധീഷ് വെള്ളച്ചാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കരിങ്കൊടി കാട്ടിയ യുവാവിന് മർദ്ദനം ഏൽക്കുന്നതിനിടെയാണ് എതിർ വശത്ത് നിന്ന് വനിതാ നേതാവ് ബസ് തടയാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷ് തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ ചികിത്സയിലാണ്.

നവകേരള സദസ്: മൂന്നാം ദിനം കരിങ്കൊടി പ്രതിഷേധവും അക്രമവും; പ്രതിഷേധിച്ചവർക്ക് ഡിവൈഎഫ്ഐയുടെ മർദനം

പൊലീസ് നോക്കി നിൽക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റത്. മാധ്യമ പ്രവർത്തകർക്കും മർദ്ദനമേറ്റു. മീഡിയ വൺ ക്യാമറ മാൻ ജൈസൽ ബാബുവിന് കൈയ്ക്ക് പരിക്കേറ്റു. റിപ്പോർട്ടർ ടിവി ഡ്രൈവർ നന്ദകുമാറിന്റെ ഫോൺ ഡിവൈഎഫ്ഐ പ്രവർത്തകർ പിടിച്ചുവാങ്ങി. ധൈര്യമുണ്ടെങ്കിൽ ഓഫീസിൽ വന്ന് വാങ്ങാൻ ഭീഷണിപ്പെടുത്തി.

To advertise here,contact us