കാസർകോട്: നവകേരള സദസ് കേരളത്തിന്റെ മനസ് കീഴടക്കുമെന്ന് മന്ത്രി കെ രാജൻ. മന്ത്രിസഭയാകെ അധാർമികതക്ക് വിധേയമായി യാത്ര ചെയ്യുകയല്ല ചെയ്യുന്നത്. വെറുതെ ചുറ്റിക്കറങ്ങലല്ല ലക്ഷ്യം. ഏഴര വർഷത്തെ വികസനം പറയുമെന്നും പുറത്തു വരുന്ന വിവാദങ്ങൾക്ക് മറുപടി പറയാൻ സമയമില്ലെന്നും കെ രാജൻ പറഞ്ഞു. നവകേരള സദസിൽ അധ്യക്ഷ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ യാത്ര. നേരത്തെ എ കെ ശശീന്ദ്രൻ, സജി ചെറിയാൻ, അടക്കമുള്ള മന്ത്രിമാർ മണ്ഡലങ്ങളിൽ നേരിട്ട് പോയി പ്രശ്നങ്ങൾ പഠിച്ചിരുന്നു. അതിന്റെയൊക്കെ തുടർച്ചയാണിത്. 140 മണ്ഡലങ്ങളിലേക്ക് ഈ യാത്ര പടർന്ന് കയറാൻ പോവുകയാണ്. മനുഷ്യത്വ മുഖമുള്ള സർക്കാർ ഏഴര വർഷമായി എല്ലാ തലത്തിലും ഇടപെട്ടിട്ടുണ്ട്, കെ രാജൻ വിശദീകരിച്ചു.
മുഖ്യമന്ത്രി ഒന്നാമൻ; നവകേരള ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പൈവളികെയിലേക്ക് പുറപ്പെട്ടു
അധികാരത്തിൽ വന്നയുടൻ പെൻഷൻ കുടിശ്ശിക കൊടുത്ത് തീർത്തു. പെൻഷ 1600 രൂപയാക്കി വർധിപ്പിച്ചു. അതിദരിദ്രരെ കുടുംബശ്രീ പ്രവർത്തകരിലൂടെ കണ്ടെത്തി. മൂന്ന് ലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കി. ഈ സർക്കാർ പോകുമ്പോൾ ഭൂമിയില്ലാത്തവർ കേരളത്തിൽ ഉണ്ടാകില്ല. നിപയും പ്രളയവും ഓഖിയും പതറാതെ നമ്മൾ നേരിട്ടു. പ്രളയകാലത്ത് പലരും ഒറ്റിക്കൊടുത്ത് പിന്നോട്ട് പോയപ്പോൾ പിണറായി ധൈര്യത്തോടെ നേരിട്ടു, മന്ത്രി വ്യക്തമാക്കി.
നവകേരള സദസ്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ഇനിയുള്ള 36 ദിവസം പിണറായി മന്ത്രിസഭ കേരളയാത്രയിൽ
ജീവനക്കാർ ശമ്പളം കൊടുക്കരുതെന്ന് പറഞ്ഞു.ലോകം കൊവിഡിൽ പകച്ചപ്പോൾ കേരളം ലോകത്തിന് മാതൃകയായി. ഓൺലൈൻ ക്ലാസുകൾ ഫലപ്രദമായി നടന്നു. കർഷകർക്ക് പുതിയ സാധ്യതകളുണ്ടായി. സർക്കാരിനെ തകർക്കാൻ പലവിധ ശ്രമങ്ങൾ നടക്കുന്നുണ്ട്. പണം തരാതെ, കടം എടുക്കാൻ അനുവദിക്കാതെ ഫെഡറൽ സംഘടനയ്ക്ക് ഭൂഷണമല്ലാത്ത തരത്തിൽ ചിലർ പ്രവർത്തിക്കുന്നു. ഇത്തരക്കാർക്കെതിരെ പ്രതികരിക്കാതെ സർക്കാരിനെതിരെ ആരോപണമുന്നയിക്കുന്നു.
തങ്ങൾ ബഹിഷ്കരിച്ചാൽ നവകേള സദസ് തകരും എന്ന് കരുതുന്നവർക്കുള്ള മറുപടിയാണ് ഈ ജനക്കൂട്ടം. മന്ത്രിമാരുടെ യാത്ര വിവാദത്തിലാക്കാൻ പലരും ശ്രമിച്ചു. ബസിനെ കുറിച്ച് മാധ്യമങ്ങൾ രാത്രി ചർച്ച നടത്തി. എന്നാൽ ബസ് വന്നപ്പോൾ മറുപടിയായാണ് മന്ത്രിമാരുടെ ഫേസ്ബുക്ക് പേജിൽ ദൃശ്യങ്ങൾ വ്യക്തമായി പങ്കുവച്ചത്, കെ രാജൻ കൂട്ടിച്ചേർത്തു.