അമൃത് പദ്ധതിയിലെ 20 കോടിയുടെ ക്രമക്കേട് ആരോപണം; തള്ളി തൃശ്ശൂര് മേയര്

സെക്രട്ടറി അറിയാതെ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ലെന്നും മേയര് പറഞ്ഞു.

icon
dot image

തൃശ്ശൂര്: കോര്പ്പറേഷനിലെ അമൃത് പദ്ധതിയിലെ 20 കോടിയുടെ ക്രമക്കേട് ആരോപണം തള്ളി തൃശ്ശൂര് മേയര് എം കെ വര്ഗീസ്. പുറത്തുവന്ന വാര്ത്തകള് സെക്രട്ടറി ആര് രാജേഷ് കുമാറിന്റെ കത്തിന്റെ സാരാംശങ്ങളില് നിന്ന് ഊന്നി നിന്നുള്ളതെന്നും മേയര് പറഞ്ഞു.

സെക്രട്ടറി ചെയ്ത തെറ്റ് മറക്കാന് എഴുതി തയ്യാറാക്കിയ വസ്തുതകള്ക്ക് നിരക്കാത്ത വിഷയങ്ങളാണ് ഇവ. സെക്രട്ടറി അറിയാതെ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ലെന്നും മേയര് പറഞ്ഞു.

'തൃശ്ശൂര് മാത്രമല്ല കേരളവും ബിജെപിക്ക് തരണം, മാറ്റമുണ്ടായില്ലെങ്കില് പുറത്താക്കൂ'; സുരേഷ് ഗോപി

രാഹേഷ് കുമാര് ചെയ്ത കുറ്റം മറയ്ക്കാന് എഴുതി തയ്യാറാക്കിയത് ആരോപണങ്ങള്. വാട്ടര് അതോറിറ്റിക്ക് ചെയ്യാന് സാധിക്കാത്തത് മൂലമാണ് കോര്പ്പറേഷന് പദ്ധതി ഏറ്റെടുത്തത്. സെക്രട്ടറിയുടെ ആരോപണത്തില് ഏത് അന്വേഷണത്തിനും തയ്യാറാണെന്നും മേയര് പറഞ്ഞു.

'ഒരു വോട്ടിനാണെങ്കിലും ജയിപ്പിക്കണേ'; തൃശ്ശൂര് ജനതയുടെ പള്സ് കിട്ടിയെന്ന് സുരേഷ് ഗോപി

dot image
To advertise here,contact us
dot image