നവംബര് 21 ന് ബസ് സമരമില്ല;സമരത്തില് നിന്ന് പിന്മാറി ബസ് ഉടമകള്

140 കിലോമീറ്റർ കൂടുതൽ ദൈർഘ്യം ഉള്ള പെർമിറ്റുകൾ നിലനിർത്തണം എന്ന ആവശ്യം സർക്കാർ അംഗീകരിച്ചു

തിരുവനന്തപുരം: നവംബര് 21ന് പ്രഖ്യാപിച്ച സമരത്തിൽ നിന്ന് ബസ് ഉടമകൾ പിന്മാറി. ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിലാണ് ബസ് ഉടമകളുടെ തീരുമാനം. 140 കിലോമീറ്റർ കൂടുതൽ ദൈർഘ്യമുള്ള പെർമിറ്റുകൾ നിലനിർത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു.

വിദ്യാർത്ഥികളുടെ കൺസഷൻ വിഷയത്തിൽ രാവിരാമൻ കമ്മീഷൻ റിപ്പോർട്ട് പഠിച്ചായിരിക്കും പ്രവർത്തിക്കുകയെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു. റിപ്പോർട്ട് ഡിസംബർ 31നകം സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. ചില ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. എന്നാല് സർക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും തങ്ങൾ ഉന്നയിച്ച കാതലായ വിഷയങ്ങളിൽ തീരുമാനം ഉണ്ടായിട്ടില്ലെന്നും ബസ് ഉടമകൾ പറഞ്ഞു.

ആലുവ ബലാത്സംഗക്കൊല; പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ

To advertise here,contact us