തലശേരിയിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; സിക വൈറസെന്ന് സംശയം

തലശേരി ജനറൽ ആശുപത്രിയിൽ നിന്നും അഞ്ചു വിദ്യാർത്ഥിനികളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

കണ്ണൂർ: തലശേരിയിൽ വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. തലശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 20-ലധികം വിദ്യാർത്ഥിനികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സിക വൈറസ് ബാധയാകാമെന്നാണ് സംശയം.

തലശേരി ജനറൽ ആശുപത്രിയിൽ നിന്നും അഞ്ചു വിദ്യാർത്ഥിനികളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തലശേരി കോടതി സമുച്ചയത്തിൽ സിക വൈറസ് സ്ഥിരീകരിച്ചിരുന്നു. വിദ്യാർത്ഥിനികൾക്ക് നിലവിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

To advertise here,contact us