അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, തീരമേഖലയിൽ പ്രത്യേക ജാഗ്രത നിർദേശം

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എറണാകുളം പാലക്കാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ബാക്കി ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ തമിഴ്നാടിനും സമീപപ്രദേശത്തുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഈ കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ലഭിക്കുന്നത്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരമേഖലയിൽ പ്രത്യേക ജാഗ്രത നിർദേശം നൽകി. കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയുമായതിനാൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.

To advertise here,contact us