'അങ്ങനെയിപ്പോ നടത്തേണ്ട'; മലപ്പുറത്ത് എ ഗ്രൂപ്പിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം കെപിസിസി വിലക്കി

പരിപാടിയെ വിഭാഗീയ പ്രവർത്തനമായി കാണുമെന്നാണ് പരിപാടി വിലക്കിക്കൊണ്ട് ആര്യാടൻ ഷൗക്കത്തിന് കെപിസിസി അയച്ച കത്തിൽ പറയുന്നത്. മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം മലപ്പുറത്ത് വിഭാഗീയത അതിശക്തമാണ്.

മലപ്പുറം: വെള്ളിയാഴ്ച മലപ്പുറത്ത് കോൺഗ്രസ് എ ഗ്രൂപ്പ് നടത്താൻ തീരുമാനിച്ച പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിന് കെപിസിസിയുടെ വിലക്ക്. ഡിസിസി പരിപാടി സംഘടിപ്പിച്ചിരുന്നു. മറ്റൊരു പരിപാടി നടത്തേണ്ടതില്ലെന്നും കെപിസിസി അറിയിക്കുകയായിരുന്നു.

ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്. പരിപാടിയെ വിഭാഗീയ പ്രവർത്തനമായി കാണുമെന്നാണ് പരിപാടി വിലക്കിക്കൊണ്ട് ആര്യാടൻ ഷൗക്കത്തിന് കെപിസിസി അയച്ച കത്തിൽ പറയുന്നത്. മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം മലപ്പുറത്ത് വിഭാഗീയത അതിശക്തമാണ്.

'വരുന്ന ജന്മം പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കാൻ പറ്റുമോ?' ലീഗ് തീരുമാനത്തിൽ സുധാകരന്

To advertise here,contact us