വഴിമുട്ടിച്ച് വന്ദേഭാരത്; ഇടപെടൽ ആവശ്യപ്പെട്ട് സർക്കാർ റെയിൽവേക്ക് കത്ത് നൽകി

ദീർഘദൂര ട്രെയിനുകൾ പോലും മണിക്കൂറുകളോളം പിടിച്ചിടുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് സർക്കാരിൻെറ ഇടപെടൽ

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകൾ മൂലം മറ്റ് ട്രെയിനുകൾ പിടിച്ചിടുന്ന പ്രശ്നത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ റെയിൽവേക്ക് കത്ത് നൽകി. ദീർഘദൂര ട്രെയിനുകൾ പോലും മണിക്കൂറുകളോളം പിടിച്ചിടുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് സർക്കാരിൻെറ ഇടപെടൽ. ദിവസവും നിരവധി പരാതികളാണ് സർക്കാരിന് ലഭിക്കുന്നതെന്ന് റെയിൽവെയുടെ ചുമതലയുളള മന്ത്രി വി അബ്ദുറഹ്മാൻ റിപ്പോർട്ടറോട് പറഞ്ഞു.

രണ്ടാം വന്ദേഭാരത് കൂടി ഓടിതുടങ്ങിയതോടെ സംസ്ഥാനത്തെ ട്രെയിൻ യാത്രക്കാർ വലിയ ക്ലേശമാണ് അനുഭവിക്കുന്നത്. വന്ദേഭാരത് ട്രെയിൻ കടന്നു പോകുന്നതിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നതാണ് പ്രശ്നം. ഇതേപ്പറ്റി പരാതികൾ വ്യാപകമാണ്.

സിഗ്നലിങ്ങ് സംവിധാനം പരിഷ്കരിക്കാതെ ട്രെയിൻ പിടിച്ചിടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകില്ലെന്നാണ് സർക്കാരിൻെറ നിരീക്ഷണം. സർക്കാരിൻെറ കത്ത് ലഭിച്ച സാഹചര്യത്തിൽ റെയിൽവെ പ്രശ്നപരിഹാരത്തിന് ഇടപെടുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.

To advertise here,contact us