മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചു; വിനായകൻ അറസ്റ്റിൽ

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ് നടൻ ബഹളമുണ്ടാക്കിയത്

കൊച്ചി: നടൻ വിനായകൻ അറസ്റ്റിൽ. പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനെ തുടർന്നാണ് നടനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ് നടൻ ബഹളമുണ്ടാക്കിയത്. മദ്യലഹരിയിലാണ് ബഹളമുണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെടുത്തിയതിനാലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് വൈകുന്നേരം ഫ്ലാറ്റിൽ ബഹളം വെച്ചപ്പോൾ വിനായകൻ പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. ഫ്ലാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരോടും നടൻ അസഭ്യം പറഞ്ഞിരുന്നു.

To advertise here,contact us