പെരിന്തല്മണ്ണ തിരഞ്ഞെടുപ്പ് കേസ്; ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

യുഡിഎഫ് സ്ഥാനാര്ത്ഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഇടത് സ്ഥാനാര്ത്ഥി കെ പി മുസ്തഫയുടെ ആവശ്യം

കൊച്ചി: പെരിന്തല്മണ്ണ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നല്കിയ ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇടത് സ്ഥാനാര്ത്ഥി കെ പി മുഹമ്മദ് മുസ്തഫയുടെ ഹര്ജിയില് ഇന്നും സാക്ഷികളെ വിസ്തരിക്കും. യുഡിഎഫ് സ്ഥാനാര്ത്ഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഇടത് സ്ഥാനാര്ത്ഥി കെ പി മുസ്തഫയുടെ ആവശ്യം.

തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹര്ജിയില് കെ പി മുഹമ്മദ് മുസ്തഫ ആവശ്യപ്പെടുന്നു. 348 പോസ്റ്റല് വോട്ടുകള് എണ്ണിയില്ല. എണ്ണിയാല് 300 വോട്ടുകള് എങ്കിലും തനിക്ക് ലഭിക്കും. പോസ്റ്റല് വോട്ടുകള് എണ്ണാതിരുന്നതിന് കാരണങ്ങളില്ലെന്നും നടപടിക്രമങ്ങള് പാലിച്ചില്ലെന്നുമാണ് ഇടത് സ്ഥാനാര്ത്ഥിയുടെ ഹര്ജിയിലെ ആക്ഷേപം.

To advertise here,contact us