ജാതി സംവരണത്തിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയം; ജാതി സംവരണത്തിനെതിരെ എൻ എസ് എസ്

എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും എന് എസ് എസ് ജനറല് സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു

കോട്ടയം: രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിനു വേണ്ടിയുള്ള മുറവിളിയെന്ന് എന് എസ് എസ്. ജാതി സംവരണം രാജ്യത്തിൻറെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണെന്നും ജാതി സംവരണത്തിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയമെന്നും എൻഎസ്എസ് അഭിപ്രായപ്പെട്ടു.

ജാതിമത വ്യത്യാസമില്ലാതെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ഉത്തരവാദിത്തം ഉണ്ടെന്നും എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും എന് എസ് എസ് ജനറല് സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

To advertise here,contact us