ഇടുക്കി ജില്ലാ കളക്ടറെ മാറ്റുന്നതിന് ഹൈക്കോടതി വിലക്ക്; ഉത്തരവില്ലാതെ ചുമതല ഒഴിയരുതെന്ന് നിർദേശം

കളക്ടറെ മാറ്റിയാല് കൈയ്യേറ്റം ഒഴിപ്പിക്കല് താളംതെറ്റുമെന്ന് ഹൈക്കോടതി പരാമര്ശിച്ചു

ഇടുക്കി: ജില്ലാ കളക്ടര് ഷീബ ജോര്ജ്ജിനെ മാറ്റുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. ഹൈക്കോടതിയുടെ ഉത്തരവില്ലാതെ കളക്ടര് ചുമതല ഒഴിയരുതെന്ന് ഡിവിഷന് ബെഞ്ച് നിര്ദ്ദേശം നല്കി. കളക്ടറെ മാറ്റിയാല് കൈയ്യേറ്റം ഒഴിപ്പിക്കല് താളംതെറ്റുമെന്ന് ഹൈക്കോടതി പരാമര്ശിച്ചു.

ജില്ലാ കളക്ടര് ഷീബ ജോര്ജ്ജിന് ഉത്തരേന്ത്യയില് തിരഞ്ഞെടുപ്പ് ചുമതല നല്കിയ സാഹചര്യത്തിലാണ് ഡിവിഷന് ബെഞ്ചിന്റെ ഇടപെടല്. സ്വമേധയാ സ്വീകരിച്ച ഹര്ജിയില് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷി ചേര്ത്തു. ഹര്ജിയില് സംസ്ഥാന സര്ക്കാരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നാളെ വിശദീകരണം നല്കണം. ഹര്ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

To advertise here,contact us