കെപിസിസി സംയുക്ത യോഗം ഇന്ന്; ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കം പ്രധാന അജണ്ട

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജനസദസ്സിന് ബദല് പരിപാടിയും യോഗം ആസൂത്രണം ചെയ്യും.

ന്യൂഡല്ഹി: കെപിസിസി സംയുക്ത യോഗം ഇന്ന് രാവിലെ ഇന്ദിരാഭവനില് ചേരും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമാണ് പ്രധാന അജണ്ട. മണ്ഡലം പുനഃസംഘടന ഉള്പ്പെടെ യോഗത്തില് ചര്ച്ചയാകും.

കെപിസിസി അധ്യക്ഷന്റെ കേരളയാത്ര, ജനസദസ്സിന് ബദല് പരിപാടി, കേന്ദ്ര-സംസ്ഥാന സര്ക്കാറുകള്ക്ക് എതിരെയുള്ള പ്രക്ഷോഭങ്ങള് എന്നിവയും യോഗത്തില് ചര്ച്ചയാകും. ജനുവരി രണ്ടാം വാരമാണ് കെപിസിസിയുടെ കേരളയാത്ര സംഘടിപ്പിക്കാന് ആലോചിക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജനസദസ്സിന് ബദല് പരിപാടിയും യോഗം ആസൂത്രണം ചെയ്യും. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന് സുനില് കനുഗോലുവിന്റെ തെരഞ്ഞെടുപ്പ് പ്രവര്ത്തന നിര്ദ്ദേശങ്ങളും യോഗം ചര്ച്ച ചെയ്യും. ഡിസിസി അധ്യക്ഷന്മാരും എംപിമാരും യോഗത്തില് പങ്കെടുക്കും.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us