വന്ദേഭാരത് തിരുവനന്തപുരത്തെത്തി; സംസ്ഥാനത്ത് ഉടനീളം വൻ സ്വീകരണം

വമ്പിച്ച സ്വീകരണമാണ് തലസ്ഥാന നഗരത്തിൽ വന്ദേഭാരതിന് ലഭിച്ചത്

തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തി. വമ്പിച്ച സ്വീകരണമാണ് തലസ്ഥാന നഗരത്തിൽ വന്ദേഭാരതിന് ലഭിച്ചത്. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലും റെയിൽവേയുടെ നേതൃത്വത്തിലും സ്വീകരണം നൽകി. ഇന്ത്യ വികസിത രാഷ്ട്രമാകാനുള്ള ചുവടുവെപ്പാണിതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. എ എ റഹീം എംപിയും ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ആയാണ് രണ്ടാം വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരത് ഇന്ത്യയിൽ പുതിയതായി സർവീസ് തുടങ്ങുന്ന ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം ഒരുമിച്ചാണ് നടത്തിയത്. കാസർകോട് റെയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എം പി എന്നിവർ പങ്കെടുത്തു. ആദ്യ യാത്രയിൽ തെരഞ്ഞെടുക്കപ്പെട്ട അതിഥികളാണ് ട്രെയിനിൽ യാത്ര ചെയ്തത്. കണ്ണൂർ,കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം ജംങ്ഷൻ, ആലപ്പുഴ, കൊല്ലം സ്റ്റേഷനുകൾ.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us