കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂര് തട്ടിപ്പ്; സ്പീക്കര്

അടിക്കാനുള്ള വടി നമ്മള് തന്നെ ചെത്തിക്കൊടുക്കരുതെന്നും ഷംസീര് പറഞ്ഞു.

കണ്ണൂര്: സഹകരണ മേഖലയില് ചില തെറ്റായ പ്രവണതകള് കടന്നു കയറിയിട്ടുണ്ടെന്ന് സ്പീക്കര് എ എന് ഷംസീര്. അതു ഇല്ലാതാക്കാന് ഇടപെടുന്നതിന്റെ ഭാഗമായാണ് സര്ക്കാര് സഹകരണ ദേദഗതി ബില് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

അതു തകര്ക്കാന് എന്താണ് വഴിയെന്ന് നോക്കി നില്ക്കുകയാണ് ചിലര്. നല്ല നിലയില് പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളുടെ മേലാണ് കണ്ണു വരികയെന്നും ഷംസീര് പറഞ്ഞു.

നല്ല നിലയിലുള്ള ജാഗ്രത സഹകാരികള്ക്ക് ഉണ്ടാകണം. അടിക്കാനുള്ള വടി നമ്മള് തന്നെ ചെത്തിക്കൊടുക്കരുതെന്നും ഷംസീര് പറഞ്ഞു.

To advertise here,contact us