താനൂർ കസ്റ്റഡി കൊലപാതകം; സി ബി ഐ സംഘം ഇന്ന് ചേളാരിയിൽ, താമിർ ജിഫ്രിയുടെ വാടകമുറി പരിശോധിക്കും

റിപ്പോർട്ടർ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് സി ബി ഐ യും ഈ മേഖലകളിൽ എത്തുന്നത്

മലപ്പുറം: താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ സി ബി ഐ സംഘം ഇന്ന് ചേളാരിയിലെത്തും. മരിച്ച താമിർ ജിഫ്രിയുടെ ആലുങ്ങലിലെ വാടകമുറി പരിശോധിക്കും. കെട്ടിട ഉടമ സൈനുദ്ദീന്റെ മൊഴി രേഖപ്പെടുത്തും. ഉച്ചയ്ക്ക് ശേഷം സംഘം താനൂർ പൊലീസ് സ്റ്റേഷനിലും, വിശ്രമമുറിയിലും താനൂർ പൊലീസ് ക്വാർട്ടേഴ്സിലും എത്തി വിവരങ്ങൾ ശേഖരിക്കും.

റിപ്പോർട്ടർ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് സി ബി ഐ യും ഈ മേഖലകളിൽ എത്തുന്നത്. നേരത്തെ ക്രൈംബ്രാഞ്ച് ഈ സ്ഥലങ്ങളിൽ നിന്നും തെളിവുകൾ ശേഖരിച്ചിരുന്നു. അതേ സമയം തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാൻ സി ബി ഐ അപേക്ഷ നൽകി. പരപ്പനങ്ങാടി കോടതിയിൽ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഡി വൈ എസ് പി കുമാർ റോണക്, ഇൻസ്പെക്ടർ പി മുരളീധരൻ, എ എസ് ഐ ഹരികുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

To advertise here,contact us