കൊച്ചിയിൽ നിന്ന് കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടു; മൂന്ന് പേർ അറസ്റ്റിൽ

27 വയസുള്ള ജഫ് ജോൺ ലൂയിസ് ആണ് കൊല്ലപ്പെട്ടത്

കൊച്ചി: 2021-ൽ കൊച്ചിയിൽ നിന്ന് കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടുവെന്ന് പൊലീസ്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. 27 വയസുള്ള ജഫ് ജോൺ ലൂയിസ് ആണ് കൊല്ലപ്പെട്ടത്.

കോട്ടയം വെള്ളൂർ സ്വദേശികളായ അനിൽ ചാക്കോ, സ്റ്റിഫിൻ, വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. മുൻവൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.

To advertise here,contact us