ട്രാൻസ് വ്യക്തിയുടെ സ്വത്വം നിഷേധിച്ചു; മാതാപിതാക്കൾക്ക് കൗൺസലിംഗ് നൽകണമെന്ന് ഹൈക്കോടതി

ഹര്ജിയിലാണ് മാതാപിതാക്കളെ ലിംഗസ്വത്വ ബോധവത്കരണം നടത്താന് ഹൈക്കോടതി നിര്ദ്ദേശം നല്കിയത്.

കൊച്ചി: ട്രാന്സ് പുരുഷനെ സ്ത്രീത്വത്തില് തുടരാന് നിര്ബന്ധിച്ചെന്ന ആക്ഷേപത്തില് മാതാപിതാക്കള്ക്ക് കൗണ്സലിംഗ് നല്കണമെന്ന് ഹൈക്കോടതി. ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിക്കാണ് ഹൈക്കോടതിയുടെ നിര്ദ്ദേശം.

ലിംഗസ്വത്വത്തിലെ വ്യത്യസ്തത എന്തെന്ന് മാതാപിതാക്കള് മനസിലാക്കണം. കൗണ്സിലറെ ആലപ്പുഴ ജില്ലാ ലീഗല് സര്വീസ് അതോറിറ്റി തീരുമാനിക്കണമെന്നും കോടതി പറഞ്ഞു.

സന്നദ്ധ സംഘടന തടവിലാക്കിയ മകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കള് ഹര്ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്ജിയിലാണ് മാതാപിതാക്കളെ ലിംഗസ്വത്വ ബോധവത്കരണം നടത്താന് ഹൈക്കോടതി നിര്ദ്ദേശം നല്കിയത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന് എന്നിവര് ഉള്പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് വിധി.

To advertise here,contact us