'പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത ശിക്ഷയാണ് അതിശയകരമായ ഭൂരിപക്ഷം', എ കെ ആൻ്റണി

ഉമ്മന് ചാണ്ടിയെ വേദനിപ്പിച്ചിട്ടുള്ളവരുടെ മനസിലുള്ള ഒരര്ത്ഥത്തിലുള്ള പ്രതികാര ചിന്ത നേരിട്ട് മനസിലാക്കിയതാണെന്ന് എ കെ ആന്ണി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില് ചാണ്ടി ഉമ്മന് വിജയിച്ചതിനു പിന്നാലെ പ്രതികരിച്ച് കോണ്ഗ്രസ് മുതിര്ന്ന നേതാവ് എ കെ ആന്ണി. ഉമ്മന് ചാണ്ടിയെ വേദനിപ്പിച്ചിട്ടുള്ളവരുടെ മനസിലുള്ള പ്രതികാര ചിന്ത നേരിട്ട് മനസിലാക്കിയതാണ്. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കേള്ക്കുമ്പോള് ഉമ്മന് ചാണ്ടിയെ വേട്ടയാടിയവര് ഞെട്ടിവിറയ്ക്കും ബോധക്കേടുണ്ടാവും എന്ന് പുതുപ്പള്ളിയില് പോയപ്പോള് പറഞ്ഞിരുന്നു. പൊതുജനങ്ങളഉടെ വികാരങ്ങള് നേരിട്ട് കണ്ടതാണ്. പുതുപ്പള്ളിയുമായി അത്രയേറെ ദീര്ഘ കാല ബന്ധമാണെന്നും എ കെ ആൻ്റണി പറഞ്ഞു.

'1962മുതല് ഉമ്മന് ചാണ്ടിയോടൊപ്പം ഞാന് പുതുപ്പള്ളിയില് പോയി തുടങ്ങിയതാണ്. ദീര്ഘ കാല ബന്ധമുള്ള എനിക്ക് അറിയാം പുതുപ്പള്ളിക്കാര്ക്ക് ഉമ്മന് ചാണ്ടിയോടുള്ള ബന്ധം. ആ പുതുപ്പള്ളിക്കാരാണ് കണ്ടത്.തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ എത്ര പൈശാചികമായിട്ടാണ് അവര് ആക്ഷേപിച്ചതെന്നും വേദനിപ്പിച്ചതെന്നും. ഉമ്മന് ചാണ്ടിയും കുടുംബവും എത്ര ഉറക്കമില്ലാത്ത രാത്രികള് കടന്നുപോയികാണും . അതിനെല്ലാം മറുപടി കൊടുക്കാന് പുതുപ്പള്ളിക്കാര് തയ്യാറെടുക്കുന്നതായാണ് പുതുപ്പള്ളിയില് പോയപ്പോള് തോന്നിയത്.

ഈ തിരഞ്ഞെടുപ്പിലെ അന്തിമ വിധി കണ്ടപ്പോള് എനിക്ക് തോന്നിയത് ഉമ്മന് ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവര്ക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത കടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ അതിശയകരമായ ഭൂരിപക്ഷവും ഇടതു പക്ഷ സ്ഥാനാര്ത്ഥിയുടെ പരമധൈന്യമായ പരാജയവും ചൂണ്ടിക്കാട്ടുന്നത്. ഇനിയെങ്കിലും ഉമ്മന്ചാണ്ടിയെ വേട്ടയാടിയവര് വേദനിപ്പിച്ചവര് തെറ്റ് തിരുത്താന് തയ്യാറാകണം', എ കെ ആന്റണി പറഞ്ഞു.

റിസള്ട്ടിനു ശേഷം ഉമ്മന് ചാണ്ടിയോട് ചെയ്ത എല്ലാ തെറ്റുകള്ക്കും മാപ്പ് എന്നൊരു വാക്ക് കേരളത്തിലെ മുഖ്യമന്ത്രി ഉള്പ്പടെയുള്ള നേതാക്കന്മാരില് നിന്ന് ഉണ്ടാകുമെന്ന് കരുതുന്നു, അഭ്യര്ത്ഥിക്കുന്നു. ഉണ്ടാകുമോ എന്ന് അറിയില്ല. കേരള ജനതയും പുതുപ്പള്ളിക്കാരും പ്രതീക്ഷയിലാണ്. അതോടൊപ്പം ഉമ്മന് ചാണ്ടിയെ വേട്ടയാടിയവരെ ശിക്ഷിക്കണം. അത് കടുത്ത ശിക്ഷയായിരിക്കണം. അവര്ക്ക് വേദനയും ഞെട്ടലും ഉണ്ടാകണമെന്നും എ കെ ആൻ്റണി പറഞ്ഞു.

To advertise here,contact us