കരുവന്നൂര് ബാങ്ക് തട്ടിപ്പില് കുരുക്ക് മുറുക്കാന് ഇ ഡി; പ്രതികളെ കസ്റ്റഡിയില് വേണമെന്ന് ആവശ്യം

ഇന്നലെ അറസ്റ്റിലായ പി സതീഷ് കുമാര് കേസില് ഒന്നാം പ്രതിയും പി പി കിരണ് രണ്ടാം പ്രതിയുമാണെന്ന് ഇ ഡി കോടതിയില് വ്യക്തമാക്കി.

തൃശൂര്: കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ കസ്റ്റഡിയില് ആവശ്യപ്പെട്ട് ഇ ഡി എട്ടാം തീയതി വരെയാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ വായ്പകളിലൂടെ പി പി കിരണ് തട്ടിയെടുത്തത് 24 കോടിയെന്ന് ഇ ഡി കണ്ടെത്തി. ഇതില് 14 കോടി സതീഷ് കുമാറിന് കൈമാറി. ഇന്നലെ അറസ്റ്റിലായ പി സതീഷ് കുമാര് കേസില് ഒന്നാം പ്രതിയും പി പി കിരണ് രണ്ടാം പ്രതിയുമാണെന്ന് ഇ ഡി കോടതിയില് വ്യക്തമാക്കി.

51 ബിനാമി ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് 24.5 കോടി രൂപ വായ്പ്പയായി തട്ടിയെടുത്തത്. കിരണിന് വായ്പ അനുവദിച്ചത് സതീഷ് കുമാറിന്റെ ഇടപെടലിനെ തുടര്ന്നാണ്. തട്ടിയെടുത്ത പണത്തിന്റെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയും പണമായും കിരണ് സതീഷ് കുമാറിന് കൈമാറുകയായിരുന്നുവെന്നും ഇ ഡി കോടതിയില് പറഞ്ഞു.

പി പി കിരണ്, പി സതീഷ് കുമാര് എന്നിവരെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള് പരിഗണിക്കുന്ന എറണാകുളം പ്രത്യേക മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയത്.

പി പി കിരണിനേയും സതീഷ് കുമാറിനെയും പല ദിവസങ്ങളിലായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില് എസി മൊയ്തീന്റെയും ബിനാമികളെന്ന് ആരോപിക്കുന്നവരുടെയും വീട്ടില് കഴിഞ്ഞ മാസം 22 നാണ് ഇ ഡി റെയ്ഡ് നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന് എസി മൊയ്തീന് രണ്ട് തവണ ഇ ഡി നോട്ടീസ് നല്കിയിരുന്നെങ്കിലും ഹാജരായിട്ടില്ല. എസി മൊയ്തീനുമായി അടുപ്പമുള്ള പലരേയും ഇഡി ചോദ്യം ചെയ്തിട്ടുണ്ട്.

To advertise here,contact us