കെസിബിസിയും വരാപ്പുഴ അതിരൂപത ആസ്ഥാനവും സന്ദർശിച്ച് സുരേഷ് ഗോപി

'തനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ പറഞ്ഞു'

കൊച്ചി: കെസിബിസി ആസ്ഥാനവും വരാപ്പുഴ അതിരൂപത ആസ്ഥാനവും സന്ദർശിച്ച് നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. ഫാദർ ജേക്കബ് പാലയ്ക്കാപ്പള്ളിലുമായി നേരത്തെ സൗഹൃദമുണ്ട്. ആ സൗഹൃദത്തിൻ്റെ ഭാഗമായാണ് സന്ദർശനം. അദ്ദേഹത്തെ കണ്ടു, സംസാരിച്ചു, ഭക്ഷണം കഴിച്ച് മടങ്ങിയെന്നും സുരേഷ് ഗോപി പറഞ്ഞു.

തന്റെ സന്ദർശനത്തിന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വിശ്വാസ സമൂഹത്തിൻ്റെ ചില കാര്യങ്ങൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് എത്തി സംസാരിച്ചു. തനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ പറഞ്ഞുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

To advertise here,contact us