'മന്ത്രിമാരുടേത് മാന്യമായ മറുപടി'; ജയസൂര്യയുടെ ഇരട്ടതാപ്പ് തുറന്നു കാട്ടിയെന്ന് എം ബി രാജേഷ്

ഇടതുപക്ഷം രാഷ്ട്രീയമായാണ് മറുപടി നൽകിയതെന്നും മന്ത്രി

തിരുവനന്തപുരം: നടൻ ജയസൂര്യയുടെ പ്രസ്താവനയിൽ മന്ത്രിമാർ നൽകിയത് മാന്യമായ മറുപടിയെന്ന് മന്ത്രി എം ബി രാജേഷ്. ജയസൂര്യയുടെ ഇരട്ടതാപ്പ് തുറന്നു കാണിക്കുകയാണ് ചെയ്തത്. രാഷ്ട്രീയ നിലപാട് നോക്കിയല്ല ആരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. ജോജു ജോർജിനോട് കോൺഗ്രസ് പ്രതികരിച്ചത് എങ്ങനെയാണെന്ന് കേരളം കണ്ടതാണ്. ഇടതുപക്ഷം രാഷ്ട്രിയമായാണ് മറുപടി നൽകിയതെന്നും മന്ത്രി പറഞ്ഞു.

പുതുപ്പള്ളിയിൽ വികസനം ചർച്ചയായപ്പോൾ യുഡിഎഫ് പ്രതിരോധത്തിലായി. ഇടതുപക്ഷത്തിന് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരിയില് കാര്ഷികോത്സവ വേദിയില് നെല് കര്ഷകര്ക്ക് സംഭരണ തുക നല്കാത്തതില് സര്ക്കാരിനെ ജയസൂര്യ വിമർശിച്ചിരുന്നു. മന്ത്രി പി രാജീവിനേയും പി പ്രസാദിനേയും വേദിയിലിരുത്തിയായിരുന്നു നടന്റെ വിമർശനം.

To advertise here,contact us