'മന്ത്രിയുടെ പാര്ട്ടിക്കാരാണ് വികസനം മുടക്കികള്'; കേന്ദ്ര മന്ത്രിയ്ക്ക് വി അബ്ദു റഹ്മാന്റെ മറുപടി

സംസ്ഥാന സര്ക്കാരിന് വികസന കാര്യത്തില് താല്പര്യമില്ലെന്നും ചെറിയ കാര്യങ്ങള് ചെയ്യാന് വരെ വലിയ എതിര്പ്പ് നേരിടേണ്ടി വരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞതിന് പിന്നില് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് അബ്ദു റഹ്മാന് പറഞ്ഞു.

തിരുവനന്തപുരം: കേന്ദ്ര റെയില്വേമന്ത്രി അശ്വിനി വൈഷ്ണവിന്റെ വിമര്ശനത്തിന് മറുപടി നല്കി മന്ത്രി വി അബ്ദു റഹ്മാന്. സംസ്ഥാന സര്ക്കാരിന് വികസന കാര്യത്തില് താല്പര്യമില്ലെന്നും ചെറിയ കാര്യങ്ങള് ചെയ്യാന് വരെ വലിയ എതിര്പ്പ് നേരിടേണ്ടി വരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞതിന് പിന്നില് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് അബ്ദു റഹ്മാന് പറഞ്ഞു.

വസ്തുതാ വിരുദ്ധ പ്രസ്താവനയാണ്. ആവശ്യങ്ങളോട് മുഖം തിരിച്ചവരാണ് ഇപ്പോള് ആക്ഷേപം ഉയര്ത്തുന്നത്. കേന്ദ്ര മന്ത്രിയുടെ പാര്ട്ടിക്കാരാണ് വികസനം മുടക്കികള് ആവുന്നത്. വികസനം മുടക്കാന് കേരളത്തില് നിന്ന് ഒരു കേന്ദ്ര സഹമന്ത്രി തന്നെയുണ്ട്. കേരളത്തിന്റെ നിവേദനങ്ങളുടെ കൂമ്പാരം റെയില്വേ മന്ത്രാലയത്തിലുണ്ടെന്നും അബ്ദു റഹ്മാന് പറഞ്ഞു.

കേന്ദ്രം നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക നിരത്തിയാണ് മന്ത്രി മറുപടി പറഞ്ഞത്. സര്വേ നടത്തുമ്പോഴും, ഡി പി ആര് തയ്യാറാക്കുമ്പോഴും വരെ എതിര്പ്പാണ് കേരളത്തിന് എന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. എന്തെങ്കിലും ചെറിയ പ്രവൃത്തി ചെയ്യാന് വരെ പ്രയാസം നേരിടുന്നു. കേരളത്തിന് വന്ദേഭാരത് ട്രെയിന് അനുവദിക്കില്ലെന്ന് രാഷ്ട്രീയ നേതൃത്വം പ്രചരിപ്പിച്ചു. തരം താണ രാഷ്ട്രീയ പ്രചാരണമായിരുന്നു അതെന്നും നേരത്തേ കേന്ദ്രമന്ത്രി വിമര്ശിച്ചിരുന്നു

To advertise here,contact us