തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര് പറത്തുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് ശുപാര്ശ നല്കി. കഴിഞ്ഞ ആഴ്ച സ്വകാര്യ ഹെലികോപ്റ്റർ ക്ഷേത്രത്തിന് മുകളിലൂടെ പറന്നിരുന്നു. ഇതിൽ സുരക്ഷാ വീഴ്ച ആരോപിക്കപ്പെട്ടതോടെയാണ് പൊലീസ് ശുപാർശ നൽകിയത്. നിലവില് ഡ്രോണ് പറത്തുന്നതിനാണ് വിലക്ക്. ആ വിലക്ക് ഹെലികോപ്റ്ററിനും വേണമെന്ന നിലപാടിലാണ് പോലീസ്. വിഷയത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനം എടുക്കേണ്ടത്.