'പേവിഷബാധയ്ക്കെതിരായ വാക്സിൻ സ്റ്റോക്കുണ്ട്, ലഭ്യതക്കുറവുണ്ടെങ്കിൽ പരിഹരിക്കും'; ചിഞ്ചു റാണി

പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ 30 രൂപ നിരക്കിൽ നൽകുന്നുണ്ട്.

തിരുവനന്തപുരം: പേവിഷബാധക്കെതിരായ വാക്സിൻ എല്ലാ വെറ്റിനറി ആശുപത്രികളിലും സ്റ്റോക്കുണ്ടെന്ന് മന്ത്രി ജെ ചിഞ്ചു റാണി റിപ്പോർട്ടറിനോട്. ഏതെങ്കിലും ആശുപത്രിയിൽ അതിന്റെ ലഭ്യതക്കുറവുണ്ടെങ്കിൽ പരിശോധിച്ച് പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. 5 ലക്ഷം വരെ വിലവരുന്ന അരുമ മൃഗങ്ങളുമായാണ് ആളുകളെത്തുന്നത്.

അവയ്ക്ക് ആ നിലയിലുള്ള വാക്സിൻ കൊടുക്കേണ്ടിവരും. അതെല്ലാം ഉണ്ടാകണമെന്നില്ല. പുറത്തുനിന്നു വാങ്ങേണ്ടിവരും. മൃഗങ്ങളുടെ വന്ധ്യംകരണത്തിന് 3000 രൂപയാണ് ചെലവ് വരുക. പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ 30 രൂപ നിരക്കിൽ നൽകുന്നുണ്ട്. മറ്റു മരുന്നുകൾ ആവശ്യാനുസരണം നൽകുമെന്നും മന്ത്രി ചിഞ്ചു റാണി കൂട്ടിച്ചേർത്തു.

സർക്കാർ മൃഗാശുപത്രികളിൽ പേവിഷബാധയ്ക്കെതിരായ മരുന്നുകളുടെ ലഭ്യതക്കുറവുൾപ്പടെയുള്ള പ്രശ്നങ്ങൾ കഴിഞ്ഞദിവസം റിപ്പോട്ടർ ടിവി പുറത്തുകൊണ്ടുവന്നിരുന്നു. വിഷയം പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.

To advertise here,contact us