അമ്പാടിയെ കൊന്നത് ആര്എസ്എസ് പോറ്റിവളര്ത്തുന്ന മയക്കുമരുന്ന് ക്വട്ടേഷന് സംഘം; സിപിഐഎം

ആര്എസ്എസ്-ബിജെപി സംഘം നടത്തുന്ന ഇത്തരം അതിക്രമങ്ങള്ക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ രംഗത്തിറങ്ങണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില് പറഞ്ഞു.

തിരുവനന്തപുരം: ആര്എസ്എസ് പോറ്റിവളര്ത്തുന്ന മയക്കുമരുന്ന് ക്വട്ടേഷന് സംഘമാണ് കായംകുളത്തെ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റും മേഖല കമ്മറ്റി അംഗവുമായിരുന്ന അമ്പാടിയെ കൊലപ്പെടുത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ആര്എസ്എസിന്റെ പരിശീലനം സിദ്ധിച്ച ക്രിമിനല് വിഭാഗമാണ് ഈ ക്രൂരകൃത്യത്തിന് നേതൃത്വം കൊടുത്തതെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില് അറിയിച്ചു.

കേരളത്തില് സമാധാനപരമായ ജീവിതം മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ബോധപൂര്വം സംഘര്ഷമുണ്ടാക്കാനുള്ള പ്രവര്ത്തനം ആര്എസ്എസ് ക്രിമിനല് സംഘം നടത്തിയിട്ടുള്ളത്. പ്രകോപനങ്ങളില് അകപ്പെട്ടുപോകാതെ ആര്എസ്എസ് അക്രമി സംഘങ്ങളെ ജനങ്ങളില് നിന്നും ഒറ്റപ്പെടുത്താനുള്ള ശക്തമായ പ്രചാരവേലയും പ്രതിരോധവും സംഘടിപ്പിച്ച് മുന്നോട്ടുപോകാനാവണം. ആര്എസ്എസ്-ബിജെപി സംഘം നടത്തുന്ന ഇത്തരം അതിക്രമങ്ങള്ക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ രംഗത്തിറങ്ങണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില് പറഞ്ഞു.

To advertise here,contact us