തൊട്ടാൽ പൊള്ളും; പച്ചക്കറി വില കുതിച്ചുയരുന്നു, നൂറ് കടന്ന് പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും

ജൂണിൽ 80 രൂപയായിരുന്ന മല്ലിയിലക്ക് ഇന്ന് വില 140 രൂപയാണ്.

കോഴിക്കോട്: സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി കുതിച്ചുയർന്ന് പച്ചക്കറി വില. സംസ്ഥാനത്ത് ഇന്ന് മിക്ക പച്ചക്കറികൾക്കും വില നൂറ് കടന്നു. ജൂണ് ഒന്ന് 40 രൂപയായിരുന്ന തക്കാളിയുടെ വില ഇന്ന് 120 രൂപയാണ്. മൂന്നിരട്ടി വർധനയാണ് ഒരുമാസംകൊണ്ട് പച്ചക്കറി വിലയിൽ ഉണ്ടായിരിക്കുന്നത്. ബീൻസിന്റെ വില 65 രൂപയിൽ നിന്ന് 90 രൂപയിലേക്ക് ഉയർന്നു. 95 രൂപയായിരുന്ന ഉണ്ട പച്ചമുളകിന് ഇന്ന് വില 130 രൂപയാണ്. ജൂണിൽ 80 രൂപയായിരുന്ന മല്ലിച്ചെപ്പിന് ഇന്ന് വില 140 രൂപയാണ്. 60 രൂപയാണ് മല്ലിച്ചെപ്പിന് കൂടിയത്.

പച്ചക്കറി ഇനം, വില കിലോഗ്രാമിന് (കോഴിക്കോട് പാളയം മാർക്കറ്റിലെ വില നിലവാരം)

നാടൻ തക്കാളി - 90

ബോൾ തക്കാളി - 120

ബീൻസ് - 90

ഉണ്ട പച്ചമുളക് - 130

പച്ചമുളക് - 95

ഇഞ്ചി - 180

വെളുത്തുള്ളി - 150

ചെറിയ ഉള്ളി - 90

ക്യാരറ്റ് - 70

പാവയ്ക്ക - 65

മല്ലിയില - 140

To advertise here,contact us