ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് 'ഡിമെൻഷ്യ' യാണെന്നും മുഖ്യധാരാ മാധ്യമങ്ങൾ ഈ വസ്തുത മറച്ചുവെക്കുകയാണെന്നും അമേരിക്കയിലെ പ്രശസ്ത രാഷ്ട്രീയ നിരൂപകനും എഴുത്തുകാരനുമായ ടക്കർ കാൾസൺ. ഡെമോക്രാറ്റുകൾ ഉടൻ തന്നെ ബൈഡന് പകരം വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ നിയമിക്കുമെന്നും മുൻ ഫോക്സ് ന്യൂസ് അവതാരകൻ കൂടിയായിരുന്ന ടക്കർ കാൾസൺ പറഞ്ഞു.
ജൂൺ 27 ന് ജോർജിയയിലെ അറ്റ്ലാൻ്റയിൽ ട്രംപുമായി നടന്ന ആദ്യത്തെ പ്രസിഡൻ്റ് സംവാദത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ടക്കർ കാൾസൺ പ്രതികരിച്ചത്. സംവാദത്തിൽ ബൈഡൻ വൈരുധ്യങ്ങളോടെ സംസാരിക്കുകയും ഓർമ നഷ്ടപെട്ട ഒരാളെ പോലെ സ്റ്റേജിൽ നിൽക്കുകയും ചെയ്തത് വാർത്തയായിരുന്നു.
'ഒന്നുകിൽ അവർ ശരിക്കും മണ്ടന്മാരാണ് , അല്ലെങ്കിൽ അവർ കള്ളം പറയുന്നവരാണ്, തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥി 'ഡിമെൻഷ്യ' ബാധിച്ച് ഭരണ നിർവഹണത്തിന് സാധിക്കാത്ത അവസ്ഥയിലാണ് ഉള്ളത് എന്നത് അവർ മറച്ചു വെക്കുന്നു.' മാധ്യങ്ങളെ വിമർശിച്ച് കാൾസൺ പറഞ്ഞു. സിഡ്നിയിലെ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ സംസാരിക്കുന്നതിനിടെയാണ് കാൾസൺ യുഎസിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്ക് വെച്ചത്.
നിരവധി പ്രമുഖ ഡെമോക്രാറ്റിക് നേതാക്കൾ പ്രസിഡൻ്റ് ജോ ബൈഡനെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ടെന്നും പകരം കമല ഹാരിസിനെ കൊണ്ട് വരാൻ സാധ്യതയുണ്ടെന്നും അങ്ങനെയെങ്കിൽ ട്രംപുമായി മികച്ച ഒരു തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഡെമോക്രാറ്റുകൾക്ക് കഴിയുമെന്നും കാൾസൺ പറഞ്ഞു. ബൈഡൻ തന്നെയാണ് സ്ഥാനാർത്ഥിയെങ്കിൽ റിപ്പബ്ലിക്ക് സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് വിജയിക്കുമെന്നും കാൾസൺ പറഞ്ഞു.
രാഹുല് എന്ന പ്രതിപക്ഷ ശബ്ദം