അനധികൃതമായി തോക്ക് കൈവശം വെക്കൽ; ജോ ബൈഡന്റെ മകൻ ഹണ്ടർ കുറ്റക്കാരൻ, 25 വർഷം തടവ്

തോക്ക് വാങ്ങുമ്പോൾ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കള്ളം പറഞ്ഞതിനും ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി

ന്യൂയോർക്ക്: യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ മകൻ ഹണ്ടർ ബൈഡൻ അനധികൃത തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി വിധി. തോക്ക് വാങ്ങുമ്പോൾ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കള്ളം പറഞ്ഞതിനും ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. അസോസിയേറ്റഡ് പ്രസിൻ്റെ റിപ്പോർട്ട് പ്രകാരം, ഹണ്ടർ ബൈഡന് ആദ്യ കേസില് 10 വർഷവും രണ്ടാമത്തെ കേസിൽ അഞ്ച് വർഷവും മൂന്നാമത്തെ കേസിൽ 10 വർഷവും തടവ് അനുഭവിക്കേണ്ടിവരും.

അപ്പീൽ നൽകുമെന്നും അതേ സമയം ജുഡീഷ്യൽ കോടതിയുടെ വിധിയെ ബഹുമാനിക്കുമെന്നും വിധി പുറത്ത് വന്നതിന് പിന്നാലെ പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ഹണ്ടർ ബൈഡൻ കേസിൽ 12 അംഗ ജൂറി തിങ്കളാഴ്ചയാണ് വാദം കേട്ടു തുടങ്ങിയത്. ഡെലവെയറിലെ വിൽമിംഗ്ടണിലെ ഫെഡറൽ കോടതി ചൊവ്വാഴ്ചയാണ് ഹണ്ടർ ബൈഡന് ശിക്ഷ പ്രഖ്യാപിക്കുന്നത്. ഇതാദ്യമാണ് ഒരു അമേരിക്കൻ പ്രസിഡന്റിന്റെ മകനോ മകളോ ഒരു ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നത്.

ചൊവ്വാഴ്ച ജഡ്ജി ഹണ്ടർ ബൈഡനെതിരെ ശിക്ഷാ വിധി പുറപ്പെടുവിച്ചെങ്കിലും ശിക്ഷാ നടപടിയിലേക്ക് എന്ന് കടക്കുമെന്ന കാര്യത്തിൽ നിലവിൽ തീരുമാനമായിട്ടില്ല. നവംബർ 5 ന് നടക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുമ്പ് ശിക്ഷ നടപ്പാക്കിലാക്കാനാണ് ശ്രമമെന്ന് വിധി പ്രസ്താവിച്ച ബെഞ്ച് അറിയിച്ചിരുന്നു.

ഇന്ത്യ-പാക് മത്സരത്തെക്കുറിച്ച് പറയാന് നിര്ബന്ധിച്ചു; പാക് യുട്യൂബറെ വെടിവെച്ചുകൊന്നു

To advertise here,contact us