ഫോട്ടോക്ക് പോസ് ചെയ്ത വിനോദസഞ്ചാരിയായ യുവതിയെ തട്ടിമാറ്റി ബ്രിട്ടീഷ് കുതിരപ്പട്ടാളത്തിലെ കുതിര. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കുതിരയുടെ അരികിൽ ചിത്രത്തിന് പോസ് ചെയ്യുന്നതിനിടെ യുവതി അതിനെ സ്പർശിച്ചു. തുടർന്ന് കുതിര സ്ത്രീയെ തട്ടിമാറ്റുകയായിരുന്നു. കുതിര തല കൊണ്ട് ഇടിച്ചത് യുവതിയുടെ നെഞ്ചിലാണ്. 'സൂക്ഷിക്കുക! കുതിരകൾ ചവിട്ടുകയോ കടിക്കുകയോ ചെയ്യാം' എന്ന സന്ദർശകർക്കുള്ള മുന്നറിയിപ്പ് ബോർഡും സമീപത്തുണ്ടായിരുന്നു.
I know I shouldn’t laugh 😂 pic.twitter.com/tcqKNFZs6P
ലണ്ടനിലെ ഹോഴ്സ് ഗാർഡ് പരേഡ് നടക്കുന്ന സ്ഥലത്തിന് പുറത്ത് കാവൽ നിൽക്കുന്ന കുതിരയാണിത്. കുതിരയുടെ മുകളിൽ കാവൽക്കാരൻ ഉള്ളപ്പോഴാണ് സംഭവം നടന്നത്. ആചാര പ്രകാരമുള്ള ചുമതലകൾ കൊണ്ടും വ്യത്യസ്തമായ യൂണിഫോമുകൾ കൊണ്ടും പ്രശസ്തമാണ് ബ്രിട്ടണിലെ കിംഗ്സ് ഗാർഡ്. ഇവർ പൊതുവെ പൊതുജനങ്ങളുമായി ഇടപഴകുന്നതിൽ നിന്ന് വിട്ടുനിൽക്കും. കിംഗ്സ് ഗാർഡിന്റെ ഭാഗമാണ് ഹൗസ്ഹോൾഡ് കുതിരപ്പട.