ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങി മലയാളി; രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന

സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരമുള്ള മലയിൽ ഇറ്റാലിയൻ സുഹൃത്തുമൊത്ത് ട്രക്കിംഗിന് പോയതായിരുന്നു അനൂപ്

പെരുമ്പാവൂർ: ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങിയ കാലടി കാഞ്ഞൂർ സ്വദേശി അനൂപിനെ ഇറ്റാലിയൻ വ്യോമസേന രക്ഷപ്പെടുത്തി. മലയിടുക്കിലാണ് അനൂപ് കുടുങ്ങിയത്. സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരമുള്ള മലയിൽ ഇറ്റാലിയൻ സുഹൃത്തിനോടൊപ്പം ട്രക്കിംഗിന് പോയതായിരുന്നു അനൂപ്.

അനൂപ് കാൽതെറ്റി മലയുടെ ചെരുവിലേക്ക് പതിക്കുകയും മഞ്ഞിൽ പൊതിഞ്ഞ് പോവുകയുമായിരുന്നു. രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ആദ്യം രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഉടനെ വ്യോമസേനയെ അറിയിച്ചതിനെ തുടർന്ന് രാത്രി പറക്കാൻ കഴിയുന്ന ഹെലികോപ്റ്റർ എത്തി അനൂപിനെ രക്ഷിക്കുകയായിരുന്നു.

To advertise here,contact us