മലയിടുക്കിലേക്ക് ബസ് മറിഞ്ഞു; 45 മരണം, രക്ഷപ്പെട്ടത് 8 വയസുകാരി മാത്രം

കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്

കേപ്ടൗണ്: ദക്ഷിണാഫ്രിക്കയില് ബസ് പാലത്തില് നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില് 45 പേര് മരിച്ചു. ബസിലുണ്ടായിരുന്നവരില് എട്ട് വയസുകാരി മാത്രമാണ് അപകടത്തില് നിന്ന് രക്ഷപ്പെട്ടത്. കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കന് പ്രവിശ്യയായ ലിംപോയിലാണ് സംഭവം. ബോട്സ്വാനയുടെ തലസ്ഥാനമായ ഗബോണില് നിന്ന് മൊറിയയിലേക്ക് തീര്ത്ഥാടകരുമായി പോയ ബസാണ് അപകടത്തില്പ്പെട്ടത്. പാലത്തിന് മുകളില് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൈവരി തകര്ത്ത് താഴേക്ക് പതിക്കുകയായിരുന്നു. താഴേക്ക് വീണ ബസിന് തീപിടിച്ചത് അപകടത്തിന്റെ വ്യാപിതി കൂട്ടി.

വ്യാഴാഴ്ച വൈകീട്ടാണ് രക്ഷാപ്രവര്ത്തനം ആരംഭിച്ചത്. അവശിഷ്ടങ്ങള്ക്കിടയില് നിന്ന് മൃതദേഹങ്ങളെല്ലാം വീണ്ടെടുക്കാന് സാധിച്ചിട്ടില്ല. ദുരന്തത്തില് ജീവന് നഷ്ടപ്പെട്ടവരുടെ ദുഃഖത്തില് പങ്കുചേരുന്നുവെന്ന് സംഭവസ്ഥലത്തെത്തിയ ഗതാഗത മന്ത്രി സിന്ദിസിവെ ചികുംഗ പറഞ്ഞു. അപകടത്തില് വിശദമായ അന്വേഷണം നടത്തുമെന്നും മരിച്ചവരുടെ മൃതദേഹങ്ങള് നാട്ടിലെത്തിക്കാന് പൂര്ണ സഹായം ഉറപ്പാക്കുമെന്നും അവര് അറിയിച്ചു.

ഗാസയിൽ ഭക്ഷണമില്ലാതെ കുഞ്ഞ് മരിച്ചു, നിരായുധരെ വധിച്ച് ഇസ്രയേൽ സൈന്യം; സ്ഥിതി ഗുരുതരമെന്ന് ഐസിജെ

To advertise here,contact us