ഒരേസമയം 5 ഭാര്യമാരും ഗർഭിണികൾ; 'ബേബി ഷവർ' ആഘോഷമാക്കി യുവാവ്

ഒരു ബേബി ഷവറിൽ ഇത്ര അതിശയിക്കാൻ എന്തിരിക്കുന്നു എന്നല്ലേ?

ന്യൂയോർക്ക് സിറ്റി: സംഗീതജ്ഞൻ സെഡ്ഡി വിൽ നടത്തിയ ബേബി ഷവർ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. ഒരു ബേബി ഷവറിൽ ഇത്ര അതിശയിക്കാൻ എന്തിരിക്കുന്നു എന്നല്ലേ? തന്നിലൂടെ ഗർഭം ധരിച്ച 5 ഭാര്യമാരുടെ ബേബി ഷവറാണ് 22 കാരനായ സെഡ്ഡി വിൽ നടത്തിയത്. ജനുവരി 14-ന് നടന്ന പരിപാടിയുടെ ചിത്രം 29 കാരിയായ ആഷ്ലിയാണ് സാമൂഹ്യമാധ്യങ്ങളിൽ പങ്കുവച്ചത്. 'കുഞ്ഞു സെഡി വില്സുമാര്ക്ക് സ്വാഗതം" എന്ന കുറിപ്പോടെ സെഡ്ഡി വിൽ അഞ്ചു ഗർഭിണികൾക്കൊപ്പമുള്ള ചിത്രമായിരുന്നു അത്.

മറ്റൊരു ചിത്രത്തിൽ അമ്മമാരായ ആഷ്ലീ, ബോണി ബി, കെയ് മെറി, ജിലീൻ വില, ഇയാൻല കലിഫ ഗല്ലറ്റി എന്നിവർ ഒന്നിക്കുന്നതും കാണാം. 'ഞങ്ങൾ പരസ്പരം അംഗീകരിക്കുന്നു, കാരണം കുട്ടികൾക്ക് അതാണ് നല്ലത്' എന്നായിരുന്നു കുറിപ്പ്. ഒരു വിഭാഗത്തിന് ഇതത്ര ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും സെഡ്ഡി വിൽസും ഭാര്യമാരും ഹാപ്പിയാണ്.

To advertise here,contact us