പ്രായപൂർത്തിയാകാത്ത 16 ആൺകുട്ടികളെ പീഡിപ്പിച്ചു; കാലിഫോർണിയയിൽ യുവാവിന് 707 വർഷം തടവ്

2014-നും 2019-നും ഇടയിലാണ് കേസിനാസ്പദമായ കുറ്റകൃത്യങ്ങൾ നടന്നത്

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത 16 ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവാവിന് 707 വർഷം തടവ് ശിക്ഷ. കാലിഫോർണിയയിലാണ് സംഭവം. 34കാരനായ മാത്യു സാക്ര്സെസ്കിയെയാണ് ഓറഞ്ച് കൗണ്ടി സുപ്പീരിയര് കോടതി ജഡ്ജി കിംബെര്ലി മെന്നിഗര് ശിക്ഷിച്ചത്. 14 വയസില് താഴെയുള്ള 16 ആണ്കുട്ടികളെ പീഡിപ്പിച്ച ഇയാള് മറ്റൊരു കുട്ടിയെ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തു. 2014-നും 2019-നും ഇടയിലാണ് കേസിനാസ്പദമായ കുറ്റകൃത്യങ്ങൾ നടന്നത്.

2019 മെയ് മാസത്തിൽ, തന്റെ എട്ട് വയസുള്ള മകനെ മോശമായി സ്പർശിച്ചതിന് കുട്ടിയുടെ മാതാപിതാക്കളിൽ ഒരാൾ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് മറ്റു വിവരങ്ങൾ പുറത്തുവന്നത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ 11 കുട്ടികളെ തെക്കൻ കാലിഫോർണിയയിൽ മാത്രം പീഡിപ്പിച്ചതായി തെളിഞ്ഞു.

തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് മാത്യു സാക്ര്സെസ്കി കോടതിയോട് പറഞ്ഞു. കുട്ടികളുടെ മുഖത്ത് ചിരി വിടര്ത്താന് കഴിഞ്ഞതില് താന് അഭിമാനിക്കുന്നുവെന്ന വിചിത്രമായ കാര്യമാണ് ഇയാള് കോടതിയില് പറഞ്ഞത്.

To advertise here,contact us