ഐസിസി ടി20 ലോകകപ്പ് നിര്ണായകമായ സൂപ്പര് എട്ട് ഘട്ടത്തിലേക്ക് നീങ്ങുമ്പോള് ഇടവേളകള് ആനന്ദകരമാക്കി ഇന്ത്യന് പ്ലയേഴ്സ്. കരീബിയന് ദ്വീപിലെ വെളുത്ത മണലുകളില് ബീച്ച് വോളിബോള് ആസ്വദിക്കുന്ന ഇന്ത്യന് ടീമംഗങ്ങളുടെ വീഡിയോയാണ് ഇപ്പോള് സമൂഹ മാധ്യമങ്ങളില് ശ്രദ്ധേയമാകുന്നത്.
താരങ്ങളുടെ വിശ്രമവും താമസവുമെല്ലാം ബാര്ബഡോസ് ബീച്ചിലാണ്. വിരാട് കോഹ്ലിയുടെ തകര്പ്പന് സ്മാഷുകളും തമാശകളും ഡാന്സുമെല്ലാം നിറഞ്ഞ രസികന് വീഡിയോയാണിത്. ബിസിസിഐയാണ് വീഡിയോ പങ്കിട്ടത്. ടീ ഷര്ട്ടൊക്കെ ഊരിയെറിഞ്ഞ് റിങ്കു സിങ്ങും ഹാര്ദിക് പാണ്ഡ്യയും അര്ഷ്ദീപ് സിങ്ങും യശസ്വി ജെയ്സ്വാളും മണലില് കുളിച്ചാണ് വോളിബോള് കളിക്കുന്നത്. സഞ്ജു സാംസണും യുസ്വേന്ദ്ര ചഹലുമെല്ലാം ടീ ഷര്ട്ടും തൊപ്പിയുമൊക്കെ ധരിച്ചാണ് കളിക്കാനിറങ്ങിയത്. വിരാട് കോഹ്ലിയുടെ ടീമാണ് മത്സരത്തില് ജയിച്ചത്.
കാനഡയ്ക്കെതിരെ ആയിരുന്നു ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. കളി മഴ കൊണ്ടുപോയതോടെ ഇന്ത്യന് ടീം ഏഴ് പോയിന്റുമായി ഗ്രൂപ്പില് ഒന്നാമതായി സൂപ്പര് എട്ടില് കടന്നിരുന്നു. ജൂണ് 20ന് രാത്രി 8 മണിക്ക് കെന്സിങ്ടണ് ഓവല് ബാര്ബഡോസില് അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ സൂപ്പര് 8 എതിരാളികള്.
📍 Barbados Unwinding at the beach 🌊, the #TeamIndia way! #T20WorldCup pic.twitter.com/4GGHh0tAqg