രോഹിത് ശർമ്മയുടെ ഫിറ്റ്നസിനെക്കുറിച്ച് ഉറപ്പില്ല ; നവ്ജ്യോത് സിംഗ് സിദ്ദു

ഇന്ത്യൻ പ്രീമിയർ ലീഗിൽ കമൻ്ററി ബോക്സിലേയ്ക്ക് മടങ്ങിയെത്തുമ്പോൾ പ്രതിദിനം 25 ലക്ഷം രൂപ തനിക്ക് ലഭിക്കുമെന്നും നവ്ജ്യോത് സിംഗ് സിദ്ദു വ്യക്കമാക്കിയിരുന്നു.

ഡൽഹി: ടി20 ലോകകപ്പിൽ രോഹിത് ഇന്ത്യയെ നയിക്കാനിരിക്കെ രോഹിത് ശർമ്മയുടെ ഫിറ്റ്നസിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവ്ജ്യോത് സിംഗ് സിദ്ദു. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) കമൻ്ററി ബോക്സിലേക്ക് മടങ്ങിയെത്താൻ ഇരിക്കെയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവ്ജ്യോത് സിംഗ് സിദ്ദു രോഹിത് ശർമ്മയുടെ ഫിറ്റ്നസിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

രോഹിത്തിൻ്റെ ഫിറ്റ്നസ് ലെവലിനെക്കുറിച്ച് ഉറപ്പില്ലന്നും. പ്രായത്തിനനുസരിച്ച് രോഹിത്തിന് വേഗത കുറയുമെന്നും 2024 ലെ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയെ നിയമിച്ചതും അത്കൊണ്ടാണെന്നുമായിരുന്നു സിദ്ദുവിൻ്റെ പ്രതികരണം. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെ നവ്ജ്യോത് സിംഗ് സിദ്ദു കോഹ്ലിയെ ഏറ്റവും മികച്ച ഇന്ത്യൻ ബാറ്ററെന്നും വിശേഷിപ്പിച്ചു. പ്രായത്തിനനുസരിച്ച് കോഹ്ലി ഫിറ്റാണെന്നും സിദ്ദു പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽകമൻ്ററിയിലേക്ക് മടങ്ങിയെത്തുമ്പോൾ പ്രതിദിനം 25 ലക്ഷം രൂപ തനിക്ക് ലഭിക്കുമെന്നും നവ്ജ്യോത് സിംഗ് സിദ്ദു വ്യക്കമാക്കിയിരുന്നു. ഐപിഎൽ 2024 ഐസിസി ലോകകപ്പിന് കമൻ്ററി പറയാനായി എത്താൻ കഴിയുമെന്ന പ്രതീക്ഷയും നവ്ജ്യോത് സിംഗ് സിദ്ദു പങ്കുവെച്ചു.

To advertise here,contact us