ഒരേ സമയം 10 പേർക്കെതിരെ മത്സരം; എല്ലാത്തിലും ജയിച്ച് ചെസ്സ് താരം

ചെസ്സിനെ സാമൂഹിക സേവനങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണ് സംഘടനയുടെ ലക്ഷ്യം.

അബുജ: ഒരേ സമയം 10 താരങ്ങൾക്കെതിരെ മത്സരിച്ച് എല്ലാവരെയും പരാജയപ്പെടുത്തി നൈജീരിയൻ ചെസ്സ് താരം തുന്റേ ഓണക്കോയ. സമൂഹമാധ്യമങ്ങളിൽ ഓണക്കോയ മത്സരത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിനായി പണം കണ്ടെത്തുന്നതിനാണ് മത്സരം നടത്തിയത്.

മത്സരത്തിന് ആകെ വേണ്ടി വന്നത് രണ്ട് മണിക്കൂർ മാത്രമാണ്. ഇതിനുള്ളിൽ ഓണക്കോയ ചെസ്സ് ബോർഡിലെ തന്റെ അസാമാന്യ മികവ് തെളിയിച്ചു. ചെസ്സ് ബോർഡുകൾക്ക് ചുറ്റും സഞ്ചരിച്ചുകൊണ്ടാണ് ഓണക്കോയ ഓരോ എതിരാളിയെയും നേരിട്ടത്.

ദൈവത്തിനും മിശിഹായ്ക്കും ഇടയിലെ ദൈവദൂതൻ; ഗബ്രിയേല് ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ഇന്ന് പിറന്നാള്ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ നായകൻ; ഗ്രെയിം സ്മിത്തിന് പിറന്നാൾ

നൈജീരിയൻ ചെസ്സ് ഫൗണ്ടേഷനായ സ്ലംസ് ആണ് മത്സരം സംഘടിപ്പിച്ചത്. ചെസ്സിനെ സാമൂഹിക സേവനങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണ് സംഘടനയുടെ ലക്ഷ്യം. ചെസ്സിലൂടെ കുട്ടികൾക്ക് ജീവതം, തന്ത്രങ്ങൾ, ക്ഷമ, പ്രതിസന്ധികളിൽ നിന്നും തിരിച്ചുവരാനുള്ള കഴിവ് എന്നിവ ഉണ്ടാക്കുവാനും സംഘാടകർ ശ്രമിക്കുന്നുണ്ട്.

To advertise here,contact us